
ഭുവനേശ്വര്‍: പൗരത്വ പട്ടിക തയ്യാറാക്കാനുള്ള കേന്ദ്ര നീക്കത്തോട് സഹകരിക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ സന്ദര്‍ശിച്ച മുസ്ലിം പ്രതിനിധി സംഘവുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസായ സാഹചര്യത്തില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുകയില്ലെന്ന് അദ്ദേഹം ഉറപ്പു നല്കി. ഭദ്രക്, ബലസോര്‍, ജെയ്പൂര്‍ ജില്ലകളില്‍ നിന്നുള്ള മുസ്ലിം സംഘടനാ പ്രതിനിധികളാണ് പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് തങ്ങളുടെ ആശങ്കകള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്.
പൗരത്വ ബില്ലിനെ ചൊല്ലി ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി തങ്ങളോട് പറഞ്ഞതായി ഭദ്രക് ചൗദ മഹല്ല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ബാരി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)