
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കും. നിയമത്തിനെതിരെ 16-ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പ്രതിപക്ഷ അംഗങ്ങളും വിവിധ സാംസ്കാരിക നേതാക്കളും കേരളത്തില്‍ സംയുക്തമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
നിയമം രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നതാണെന്നും, ഭരണഘടനാ പരമായ തുല്യതയെ പോലും ചോദ്യം ചെയ്യുന്ന ഈ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും, സാധ്യമായ എല്ലാ വേദികളിലും ഈ നിയമത്തെ ചോദ്യം ചെയ്യുമെന്നും ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
'കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത അട്ടിമറിക്കുന്ന ഈ പൗരത്വഭേദഗതി ബില്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് അനുവദിക്കാനാകില്ല'- മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരളത്തില്‍ ശക്തമായ ചെറുത്ത് നില്‍പ്പ് സൃഷ്ടിക്കണമെന്ന് എ.വിജയരാഘവന് അഭ്യര്‍ത്ഥിച്ചു.
ഭരണഘടനാ വിരുദ്ധവും, മതം നോക്കി പൗരത്വം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിസിംബര്‍ 19-ന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെങ്ങും ജനരോഷം കത്തിപ്പടര്‍ന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയേയും നാനാത്വത്തേയും ചോദ്യം ചെയ്യുന്ന ബില്‍ പാസ്സാക്കിയതിലൂടെ രാജ്യത്തെ ശിഥിലമാക്കാനാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)