
ഹെൽസിങ്കി: ഫിൻലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി മുപ്പത്തിനാലുകാരിയായ സാന്ന മാരിനെ സോഷ്യൽ ഡെമോക്രാറ്റിക് പാർടി (എസ്ഡിപി) തെരഞ്ഞെടുത്തു. മുൻ ഗതാഗതമന്ത്രിയായ സാന്ന ഫിൻലൻഡ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാകും. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളിൽ ഒരാളും സാന്നയായിരിക്കും.
എസ്ഡിപി നയിക്കുന്ന മധ്യ ഇടത് പഞ്ചകക്ഷി സഖ്യമാണ് ഫിൻലൻഡ് ഭരിക്കുന്നത്. തപാൽ സമരം കൈകാര്യം ചെയ്തതിലെ ഭിന്നത മൂലം സഖ്യകക്ഷിയായ സെന്റർ പാർടി പിന്തുണ പിൻവലിച്ചതിനാൽ ആന്റി റിന്നെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനാലാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. സെന്റർ പാർടി നേതാവ് കാട്രി കൾമുനി പുതിയ സർക്കാരിൽ ധനമന്ത്രിയാകും. സെന്റർ പാർടി നടപ്പാക്കിയ ചെലവുചുരുക്കൽ നയം അവസാനിപ്പിക്കും എന്ന് വാഗ്ദാനം നൽകിയാണ് കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപി മത്സരിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)