
ജോര്‍ജിയ: ഈ വര്‍ഷത്തെ വിശ്വസുന്ദരിപ്പട്ടം മിസ് ദക്ഷിണാഫ്രിക്ക സോസിബിനി ടൂണ്സിക്ക്. അമേരിക്കയിലെ അറ്റ്ലാന്റയില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിലാണ് വിശ്വസന്ദരി പട്ടം സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. 90 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ഇരുപത്താറുകാരിയായ ടൂണ്സിയുടെ നേട്ടം.
സോസിബിനി സൗത്ത് ആഫ്രിക്കയിലെ സോളോ സ്വദേശിനിയാണ്. പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രധാന്യം നല്കുന്ന സോസിബിനി അഭിഭാഷക കൂടിയാണ്. മിസ് പ്യൂര്‍ട്ടോ റിക്കോ മാഡിസണ്‍ ആന്ഡേഴ്സണ് രണ്ടാംസ്ഥാനവും മെക്സിക്കോക്കാരി ആഷ്ലി ആല്വിഡ്രസ് മൂന്നാംസ്ഥാനവും നേടി.
ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ നടന്ന ചടങ്ങില്‍ 2018-ലെ വിശ്വസുന്ദരി കാട്രിയോണ ഗ്രേ ടൂണ്സിയെ കിരീടമണിയിച്ചു. മിസ് ഇന്ത്യ വര്‍ത്തിക സിങ് ആദ്യ ഇരുപതില്‍ ഇടം നേടി.
The new #MissUniverse2019 is... SOUTH AFRICA!!!! ???????? pic.twitter.com/gRW8vcuT3A
— Miss Universe (@MissUniverse) December 9, 2019
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)