
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് 17 മാസങ്ങള്‍ മാത്രം ശേഷിക്കെ, പിണറായി വിജയന് സര്‍ക്കാരില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അഴിച്ചുപണി വരുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 20 കാബിനറ്റ് മന്ത്രിമാള്‍ ഉള്‍പ്പെടുന്നതാണ് പിണറായി സര്‍ക്കാര്‍. ഇതില്‍ 12 എണ്ണം സിപിഎം മന്ത്രിമാരാണ്. ഇവരിലാകും അഴിച്ചുപണി വരിക. എ.സി. മൊയ്തീന്, ടി.പി. രാമകൃഷ്ണന് എന്നിവര്‍ മന്ത്രിസഭയില്‍നിന്നു പുറത്താകുമെന്നും, എന്നാല്‍, ഇവര്‍ മന്ത്രിസഭയില്‍ നിന്ന് ഒഴിവാകാന്‍ സന്നദ്ധത അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണ് പിണറായിയുടെ പദ്ധതി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും, അങ്ങനെ വന്നാല്‍ സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരില്‍ ആരെങ്കിലും സ്പീക്കറാകുമെന്നും പറയുന്നു. കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടി എന്നീ വനിതാ മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകില്ല. അയിഷ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും പിണറായിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പുറത്തായേക്കാന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തോമസ് ഐസക്, എം.എം. മണി, സി. രവീന്ദ്രനാഥ്, കെ.ടി. ജലീല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. ജി. സുധാകരനും കാലാവധി പൂര്‍ത്തീകരിക്കും. ഇ.പി. ജയരാജനും എ.കെ. ബാലനും തുടരാനാണ് സാധ്യത.
കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ 21-ാമനായി എത്തിക്കാന്‍ പിണറായി വിജയന് താത്പര്യമുണ്ട്. യുവ നേതാക്കളായ എം. സ്വരാജ്, എ.എന്‍. ഷംസീര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയേക്കും. മുതിര്‍ന്ന നേതാവ് സി.കെ. ശശീന്ദ്രന്റെ പേരും പരിഗണനയിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)