
ന്യൂഡെല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റില്‍ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ശിരോവസ്ത്രത്തിനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നീക്കിയത്. ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് മുന്‍കൂട്ടി അനുവാദം വാങ്ങി പരീക്ഷ എഴുതാമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
അതേസമയം, ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷാ വേളയില്‍ ശിരോവസ്ത്രം ധരിച്ചെത്തുന്നത് വിലക്കിയത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അടുത്ത വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് കേന്ദ്രം നീക്കിയത്.
ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ കയറ്റില്ലെന്നറിയിച്ചതിനാല് നിരവധി കുട്ടികളാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ പരീക്ഷ എഴുതാതെ മടങ്ങിയത്. ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാതിരുന്നതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)