
പാലാ: കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരേ പ്രകടനം നടത്തുന്നതിന് പകരം പാലായിൽ ശക്തി തെളിയിക്കാനാണ് ജോസ് കെ.മാണി ശ്രമിക്കേണ്ടതെന്ന് പി.ജെ.ജോസഫ് എം.എൽ.എ. പറഞ്ഞു. കേരള കോൺഗ്രസ് നിയോജക മണ്ഡലം സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ വർക്കിങ് ചെയർമാനാണ് അധികാരമെന്ന് കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. അകലക്കുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ വർക്കിങ് ചെയർമാനാണ് ചിഹ്നം നൽകാൻ അധികാരമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുകയാണ്. ഇത് മനസ്സിലാക്കാൻ സാധിക്കാത്ത ഒരാൾ ജോസ് കെ.മാണി മാത്രമാണ്. വണ്ടിയോടിക്കാനറിയാത്ത ഡ്രൈവർമാരാണ് അദ്ദേഹത്തിനൊപ്പമുള്ളത്.
കടത്തുരുത്തിയിൽ യു.ഡി.എഫ്. എം.എൽ.എ. മോൻസിനെതിരേ പ്രകടനം നടത്തിയത് ജോസ് കെ.മാണിയുടെ തിരിച്ചറിവില്ലായ്മയുടെ തെളിവാണ്. ജോസ് കെ.മാണി പാലാ നിയോജകമണ്ഡലം തിരിച്ചുപിടിക്കാനുള്ള പരിശ്രമമാണ് നടത്തേണ്ടത്. ഫെബ്രുവരി എട്ടിന് പാലായിൽ പാർട്ടി ശക്തിപ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണിയുടെ പുറകിലുള്ളവർ പാർട്ടിക്ക് പുറത്തുപോയവരാണ്.
അവർ തെറ്റുതിരുത്തി തിരികെ വരണമെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ., ടി.യു.കുരുവിള, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പൻ, ജോയി എബ്രാഹം, കുര്യാക്കോസ് പടവൻ, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട് എന്നിവർ പ്രസംഗിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)