
പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷന്സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും സഹ നിര്‍മ്മാതാവുകയാണ് പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍. സംവിധായകന് ലാലിന്റെ മകന് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റോളിലാകും സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെത്തുക. സംഗീത സംവിധായകന് സുഷിന് ശ്യാമും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രം ഡിസംബര്‍ 20-ന് പ്രദര്‍ശനത്തിന് എത്തും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)