
കോഴിക്കോട്: ജില്ലാ സീനിയർ വോളീബോൾ കുറ്റ്യാടിയിൽ സമാപിച്ചു. "ബോൾബോയ്സ്" എന്ന വിളി കേൾക്കുമ്പോൾ, വോളീബോൾ ... വോളീബോൾ എന്നു തുടങ്ങുന്ന ഗാനത്തിന്റെ, അകമ്പടിയോടെ, ഗ്രൗണ്ടിനെ രണ്ട് വട്ടം വലയം ചെയ്ത്, കോർട്ടിന്റെ 6 കോണുകളിൽ, മുട്ടുകാലിൽ ഇരുന്ന്, പുറത്തേക്ക് പോകുന്ന, ബോൾ ശേഖരിച്ച് ഭംഗിയായി കളിക്കാർക്ക് കൈമാറാൻ, തുടക്കം മുതൽ ഒടുക്കം വരെ ടൂർണ്ണമെന്റിൽ സജീവസാന്നിദ്ധ്യമായ ബോൾ ബോയ്സിനെ, ആരും മറക്കാൻ ഇടയില്ല........
നവംബർ 17 മുതൽ 24 വരെ, കളി അവസാനിക്കുന്ന ദിവസം വരെ അവരെ സ്പോൺസർ ചെയ്ത മുല്ല ടോയ്സ് ആന്ഡ് ഗിഫ്റ്റ് ഹൗസ് എന്ന പേരിൽ മാത്രമാണ് അവർ അറിയപ്പെട്ടത്. എന്നാൽ ഡിസംബർ മാസം ജില്ലാ മിനി വോളീബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന കുറ്റ്യാടി എം ഐ യു.പി സ്കൂളിലെ (MI UP) 30 അംഗ വോളീബോൾ ടീമിലെ, പന്ത്രണ്ട് അംഗ, വോളീബോൾ കളിക്കാരാണ് ഇവർ.
30 അംഗമോ? ചോദ്യം വന്നേക്കാം.....
അതെ എല്ലാ വർഷവും ജില്ലാ മിനി വോളീബോളിന് സ്കൂളിൽ നിന്ന് മാത്രം A, B, C, D എന്നിങ്ങനെ 4 ടീം പങ്കെടുക്കാറുണ്ട്: കുഞ്ഞു താരങ്ങളെ വോളീബോളിലേക്ക് ആകർഷിക്കുക എന്നതാണ്, ഈ ജില്ലാതല ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കുക വഴി ലക്ഷ്യമിടുന്നത്. ശേഷം ഉപജില്ലയിലെ യു.പി വിഭാഗം സ്കൂളുകൾക്ക് വേണ്ടി, എം ഐ യു.പി-യിൽ തന്നെ ഒരു വോളീ ടൂർണ്ണമെന്റ് എല്ലാ വർഷവും ജനുവരി മാസം സംഘടിപ്പിച്ചു വരുന്നു.
വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉപജില്ലാ ഗെയിംസ് അസോസിയേഷൻ യു.പി വിഭാഗത്തിന് കഴിഞ്ഞ കുറെ വർഷങ്ങളായി, ഫുട്ബോൾ, വോളീബോൾ, കബഡി തുടങ്ങിയ മേജർ ഗെയിമുകൾ ഫണ്ടിന്റെ ലഭ്യത കാരണം പറഞ്ഞ് സംഘടിപ്പിക്കാറില്ല. ഈ വർഷം മുതൽ സ്കൂൾ മാന്വലിൽ നിന്നു തന്നെ മേജർ ഗെയിമുകളായ വോളീബോൾ, ഫുട്ബോൾ തുടങ്ങി ധാരാളം നാട്ടിൻ പുറങ്ങളിൽ സർവ്വസാധാരണമായ ഗെയിമുകൾ, നീക്കം ചെയ്യുകയും, പണക്കാരുടെ മക്കൾ കളിക്കുന്ന ടെന്നീസ് പോലുള്ളവ ഉൾപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷവും ഉപജില്ലയിലെ യു.പി സ്കൂളുകൾക്ക് വേണ്ടി കുറ്റ്യാടി MIUP-യിൽ ഉപജില്ലാ സ്കൂൾ വോളീബോൾ ടൂർണ്ണമെന്റ് "മുക്കത്ത് മൊയ്തു മെമ്മോറിയൽ ട്രോഫി"കൾക്ക് വേണ്ടി ഞങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട് എന്ന് സന്തോഷപൂർവ്വം നിങ്ങളും അറിയുക. കഴിഞ്ഞ അഞ്ച് വർഷവും കുന്നുമ്മൽ ഉപജില്ലയിൽ, വോളിബോളിൽ ചാംപ്യൻമാരാകാനും കുറ്റ്യാടി MIUP സ്കൂളിന് സാധിച്ചിട്ടുണ്ട്. അങ്ങനെ, ചില വോളി താരങ്ങളും വളർന്നു, സ്ഥാപനത്തിലൂടെ വളർന്നു വരുന്നു. അവരിൽ ചിലരെ പരിചയപ്പെടുത്തി ഈ കുറിപ്പ് ഇവിടെ അവസാനിപ്പിച്ചേക്കട്ടെ.
1) ഈ വർഷം സംസ്ഥാന ജൂനിയർ വോളീ ചാമ്പ്യന്മാരായ, കോഴിക്കോട് ജില്ലാ വോളി ടീം അംഗമായ മുഹമ്മദ് നാഫിൽ (ഇപ്പോൾ നടുവണ്ണൂർ സ്പോർട്സ് കൗൺസിൽ വോളി ഹോസ്റ്റൽ അംഗം, S/o UV കുഞ്ഞബ്ദുള്ള)
2) മുഹമ്മദ് ഫാഹിം, ഈ വർഷം സംസ്ഥാന സോണൽ വോളി ചാംപ്യൻഷിപ്പിൽ കോഴിക്കോടിന്റെ "ലിബറോ" പ്ലെയർ ആയിരുന്നു (ഇപ്പോൾ നടുവണ്ണൂർ സ്പോർട്സ് കൗൺസിൽ വോളിേ ഹോസ്റ്റൽ അംഗം,S/o ബംഗാള അൻവർ)
3) ശരത് ലാൽ കെ പി, കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലാ ടീമിന്റെ ലിബറോ ആയിരുന്നു. ഇപ്പോൾ തൃപയാർ വോളി ഹോസ്റ്റൽ അംഗം, S/o നമ്പിയേലത്ത് രവി)
4) ഇപ്പോൾ കല്പറ്റ സ്പോർട്സ് കൗൺസിൽ വോളി ഹോസ്റ്റൽ അംഗമായ ആര്യ എം എം
- ഷഫീഖ് എം
പി ഇ ടി ,കുറ്റ്യാടി -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)