
ആലപ്പുഴ: ഡിജിറ്റല്‍ പ്രിന്റ് ആന്‍ഡ് വെബ് ഡിസൈനിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്റ് എന്നീ ആറു മാസ സൗജന്യ പരിശീലന പദ്ധതികളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ പ്രിന്റ് ആന്‍ഡ് വെബ് ഡിസൈനിങ് പരിശീലനത്തിന് എന്‍ജിനീയറിങ് ബിരുദം പൂര്ത്തികരിച്ചവര്ക്കോ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്റ് ഡിപ്ലോമ ബിരുദം നേടിയിട്ടുള്ളവര്ക്കോ അപേക്ഷിക്കാം. സൈബര്‍ശ്രീ സി-ഡിറ്റ് ഹരിപ്പാട് സെന്ററിലാണ് അപേക്ഷ ക്ഷണിച്ചത്.
പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. 4,500 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സൈബര്‍ശ്രീ സി-ഡിറ്റ്, സബ് സെന്റര്‍ 15 386. വെട്ടുവേനി, ഹരിപ്പാട് , ആലപ്പുഴ-690514 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)