
ന്യൂഡല്‍ഹി: ലോക മല്‍സ്യത്തൊഴിലാളി ദിനത്തില്‍ കേരളം മൂന്ന് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച മല്‍സ്യ സഹകരണ ഫെഡറേഷന്, മല്‍സ്യ വിപണന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് മല്‍സ്യഫെഡിന് ഒന്നാം സ്ഥാനവും, ഇന്ത്യയിലെ മല്‍സ്യ ഹാച്ചറികളുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ന്യൂഡല്‍ഹിയിലെ എ.പി ഷിന്‍ഡെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മല്‍സ്യ വിപണന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനുള്ള അവാര്‍ഡ് കേന്ദ്ര മന്ത്രി ഗിരിരാജ്സിങില് നിന്ന് മല്‍സ്യഫെഡ് ചെയര്മാന് പി. പി ചിത്തരഞ്ജന് ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും മികച്ച മല്‍സ്യത്തൊഴിലാളി സംഘത്തിനുള്ള അവാര്‍ഡ് തൃശൂര്‍ ജില്ലയിലെ നാട്ടിക എങ്ങണ്ടിയൂര്‍ ഫിഷര്‍മെന്‍ സംഘം പ്രസിഡന്റ് അഡ്വ. പി. ആര് വാസുവും ഏറ്റുവാങ്ങി. കേന്ദ്ര മൃഗസംരക്ഷണ സഹമന്ത്രി ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍, കേന്ദ്ര മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് മൃഗസംരക്ഷണം ക്ഷീരോല്‍പ്പാദന ഫിഷറീസ് വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി സംബന്ധിച്ചു.
വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച മല്‍സ്യത്തൊഴിലാളി സഹകരണ ഫെഡറേഷനുകള്‍, മല്‍സ്യ സംഘങ്ങള്‍, മല്‍സ്യ കൃഷിക്കാര്‍ എന്നിവരെ മല്‍സ്യത്തൊഴിലാളി ദിനത്തില്‍ ആദരിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)