
തിരുവനന്തപുരം: അനുമതിയൊന്നും വാങ്ങാതെ സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സംരംഭകരെ സഹായിക്കുന്ന ബില്ല് നിയമസഭ പാസാക്കി. ജില്ലാ ഏകജാലക ബോര്‍ഡിന് അപേക്ഷയും സത്യവാങ്മൂലവും സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ച് അടുത്തദിനം തന്നെ വ്യവസായം ആരംഭിക്കാം. 10 കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് വരെ ലൈസന്‍സില്ലാതെ നടത്താം.
സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണിത്. കേരള വ്യവസായ ഏകജാലക ക്ളിയറന്‍സ് ബോര്‍ഡ്-വ്യവസായ നഗരപ്രദേശ വികസന ഭേദഗതി ബില്ലും സഭ പാസാക്കി. മൂന്നു വര്‍ഷത്തേക്ക് ഒരു പരിശോധനയും അനുവദിക്കില്ലെന്ന് ബില്ല് അവതരിപ്പിച്ച മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു.
ബില്ലിന്റെ ഗുണം
- അനുമതിയൊന്നും ഇല്ലാതെ സംരംഭം തുടങ്ങാം
- അനുമതികള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട
- നിക്ഷേപം ₹10 കോടിയില്‍ താഴെയാകണം
- മൂന്നുവര്‍ഷത്തേക്ക് ലൈസന്‍സ് വേണ്ട
- മൂന്നുവര്‍ഷക്കാലം പരിശോധനകളും ഉണ്ടാവില്ല
- വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാനും തടസമില്ല
3 വര്‍ഷം കഴിഞ്ഞാല്‍....?
വ്യവസായം ആരംഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ആറുമാസത്തിനകം എല്ലാ ലൈസന്‍സുകളും ക്ലിയറന്‍സുകളും എടുക്കണം.
എന്നാല്‍, റെഡ് കാറ്റഗറിയില്‍ പെട്ടതോ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം, തീരദേശ പരിപാലന നിയമം എന്നിവ ലംഘിക്കുന്നതോ ആയ വ്യവസായങ്ങള്‍ തുടങ്ങാനാവില്ല. ചട്ടം ലംഘിച്ചാല്‍ പിഴ അഞ്ചുലക്ഷം രൂപ വരെ ഈടാക്കും. കേരളത്തിലെ വ്യവസായങ്ങളില്‍ 68 ശതമാനവും എം.എസ്.എം.ഇകളാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)