
ബത്ലഹേം: വെള്ളിയാഴ്ച ഫലസ്തീന് സ്വദേശികള്‍ നടത്തിയ പ്രതിഷേധത്തിനിടെ സൈന്യം നടത്തിയ വെടിവായ്പ്പില് ഫലസ്തീനിയന്‍ ഫോട്ടോഗ്രാഫര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ക്രൂരതയ്ക്കെതിരേ വ്യാപക പ്രതിഷേധം. ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവായ്പ്പില് ഫലസ്തീനിയന്‍ ഫോട്ടോഗ്രാഫറായ മുഅത്ത് അമര്‍നേഹിന്റെ കണ്ണ് നഷ്ടപ്പെട്ടിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് ഞായറാഴ്ച ഇസ്രായേലില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കു നേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. ബത്ലഹേം നഗരത്തിന്റെ വടക്കന്‍ പ്രവേശന കവാടത്തില്‍ ഇരുന്ന് പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് കണ്ണീര് വാതക ബോംബുകള്‍ വര്‍ഷിച്ചതെന്ന് ഫലസ്തീന് ക്രോണിക്കിള്‍ റിപോര്‍ട്ട് ചെയ്തു. രണ്ടു മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ഹെബ്രോണിലെ സുരിഫ് മേഖലയില്‍ നടന്ന പ്രതിഷേധം റിപോര്‍ട്ട് ചെയ്യാനെത്തിയ അമര്‍നേഹിനു നേരെ ഒരു ഇസ്രയേലി സൈനികന് വെടിയുതിര്‍ക്കുകയായിരുന്നു. അമര്‍നേഹിന്റെ ഇടംകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഇസ്രായേലി അധികൃതര്‍ കൈവശപ്പെടുത്തിയ ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇത് കവര്‍ ചെയ്യാൻ എത്തിയതായിരുന്നു അമര്‍നേഹി.
സംഭവത്തില്‍ ഉടന്‍ തന്നെ ഇടപെടണമെന്ന് അന്താരാഷ്ട്ര മാധ്യമ ഫെഡറേഷന് (ഐജെഎഫ്) അടക്കമുള്ള സംഘടനകളോട് ഫലസ്തീനിയന്‍ ജേണലിസ്റ്റ്സ് സിന്‍ഡിക്കേറ്റ് (പിജെഎസ്) ആവശ്യപ്പെട്ടു. ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ദിനംപ്രതി അക്രമം വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
WATCH ????
— ????✦ Ᾰ ღ ✦___???????? (@Betelgeuse100) November 16, 2019
The moment when the Palestinian photographer Mo'ath Amarnah was targeted by #IOF in his left eye while he was covering clashes in Surif town in #Hebron today
‼️He has now lost his eye#GroupPalestine#قروب_فلسطينيhttps://t.co/X1pMv3QbHe
pic.twitter.com/Kx1NWqewbm
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)