
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ പദ്ധതിയുമായി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാന്‍ ഇനി പ്രത്യേകമായി ബെല്‍ അടിക്കും. കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കിയത്. ഒരു ദിവസത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ ബെല്‍ അടിക്കും.
തൂശ്ശൂര് ചേലക്കരയില്‍ സെന്റ് ജോസഫ് യു.പി സ്കൂളില്‍ കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി ദിവസത്തില്‍ രണ്ട് തവണ ബെല്ലടിക്കുന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. 'വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് കുടിക്കാന്‍ വെള്ളം കൊണ്ടുവരുന്നുണ്ട്. സ്കൂളിലും കുടിവെള്ളം ലഭ്യമാണ്. എന്നാലും കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ മടിയാണ്. വെള്ളം കുടിക്കാത്തതു കാരണം മൂത്രസംബന്ധമായ രോഗങ്ങള്‍ കുട്ടികളില്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
'ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വെള്ളം കുടിക്കാന്‍ പറയുന്നത്. മൂത്രമൊഴിക്കാന്‍ പോകുന്നത് ഒഴിവാക്കാനായി പെണ്‍കുട്ടികള്‍ മനപ്പൂര്‍വ്വം വെള്ളം കുടിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്' -പ്രധാന അധ്യാപക ഷീബ പി.ഡി പറയുന്നു.
കുട്ടികള്‍ക്ക് ആവശ്യമായ അളവില്‍ വെള്ളം കുടിക്കാന്‍ വേണ്ടിയാണ് വാട്ടര്‍ബെല്‍ എന്ന ആശയം നടപ്പാക്കിയതെന്ന് കായികാധ്യാപകനും മുന്‍ ദേശീയതല ഹാന്റ് ബോള്‍ പ്ലേയറുമായിരുന്ന ജെനില്‍ ജോണ്‍ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)