
ചേരുവകള്‍
- ഇഡ്ലി: ആറെണ്ണം
- എണ്ണ: രണ്ട് ടീസ്പൂണ്‍
- കടുക്: ഒരു ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ്: ഒരു ടീസ്പൂണ്‍
- ഉള്ളി: ഒന്ന് ചെറുതായി അരിഞ്ഞത്
- പച്ചമുളക്: രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
- കറിവേപ്പില: ഒരു കൊളുന്ത്
- മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
- ഉപ്പ്: ആവശ്യത്തിന്
- മല്ലിയില: ആവശ്യമെങ്കില്‍ മാത്രം
തയ്യാറാക്കുന്ന വിധം
- ഇഡ്ലി കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക.
- ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേര്‍ക്കുക.
- അല്പം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് ഒന്നു രണ്ട് മിനിറ്റ് ഇളക്കുക.
- ഇതിലേക്ക് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പൊടിച്ച ഇഡ്ലി ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
മല്ലിയും ചേര്‍ത്ത് വാങ്ങിവെയ്ക്കാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)