
'നാടക്' തിരുവനന്തപുരം സംഘടിപ്പിക്കുന്ന ലഘുനാടകമേള 'ആരവം' പി. കെ. വേണുക്കുട്ടൻ നായർ നഗറിൽ (ഭരത് ഭവൻ, തൈക്കാട്) ഈ വരുന്ന വ്യാഴാഴ്ച (14/11/19) അരങ്ങേറും. തിരുവനന്തപുരത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട വിവിധ നാടക സംഘങ്ങളുടെ പതിനാല് ലഘു നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക. മേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ശ്രീ.നെടുമുടി വേണു നിർവഹിക്കും.
ഡിസംബർ 13, 14, 15 തീയതികളിലായി എറണാകുളത്ത് മഹാരാജാസ് കോളേജിലും മറൈൻ ഡ്രൈവിലുമായി നടക്കുന്ന പ്രഥമ നാടക് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് നാടകിന്റെ പ്രവർത്തകർ ലഘു നാടക മേള സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പി റാഫേലും സെക്രട്ടറി വിജു വർമയും അറിയിച്ചു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ നാടകിന്റെ പ്രചാരണോദ്ഘാടനം ശ്രീ. കെ. കലാധരൻ ലഘുനാടക മേളയിൽ തന്നെ നിർവഹിക്കും. കേരളത്തിലങ്ങോളം ഇങ്ങോളമായി ചിതറിക്കിടക്കുന്ന നാടക പ്രവർത്തകരെയും നാടക സംഘടനകളെയും ഒരൊറ്റ കുടക്കീഴിലാക്കി പ്രവർത്തനങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തിലാണ് നാടക് (നെറ്റ്വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയേറ്റർ ആക്ടിവിസ്റ്റ്സ് കേരള) പ്രവർത്തിച്ചു വരുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)