
മുംബൈ: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നു 17 ദിനം പിന്നിട്ട ശേഷവും രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ക്ഷണം. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാന്‍ ശിവസേനയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി എന്‍സിപിയെ ക്ഷണിച്ചത്. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചത്. 24 മണിക്കൂറാണ് എന്‍.സി.പിക്ക് അനുവദിച്ചത്.
എന്നാല്‍ നാളെ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ എന്‍.സി.പി അവസാന തീരുമാനം എടുക്കുക. കോണ്‍ഗ്രസുമായി നാളെ ചര്‍ച്ചയെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് മാധ്യമങ്ങളെ അറിയിച്ചു. മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിക്ക് 54 എം.എല്‍.എമാരാണുള്ളത്. എന്‍.സി.പിക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും.
തിങ്കളാഴ്ച രാത്രി ഏഴരയ്ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാന്‍ ഞായറാഴ്ച നിര്‍ദ്ദേശിച്ചതുപ്രകാരം ശിവസേനാ സംഘം ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനു രണ്ടു ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന് ശിവസേന അഭ്യര്‍ഥിച്ചു. എന്നാല്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതായി ആദിത്യ താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് വിങ് നേതാവ് ആദിത്യ താക്കറെ, ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവര്‍ നേതൃത്വം നല്കിയ പ്രത്യേക ശിവസേന പ്രതിനിധി സംഘമാണ് തിങ്കളാഴ്ച വൈകിട്ട് ഗവര്‍ണറെ കണ്ടത്. ഇവരോടൊപ്പം ഏഴു സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണറെ കാണാനെത്തി.
ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ഇല്ലാത്ത സാഹചര്യത്തില്‍ ആദ്യം ബിജെപിയെ ആണു ഗവര്‍ണര്‍ ക്ഷണിച്ചത്. സര്‍ക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണു ശിവസേനയെ ക്ഷണിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)