
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പില്‍ കെ. ശ്രീകുമാര്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി.
മേയറായിരുന്ന വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ-യായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.കെ പ്രശാന്ത് ഒക്ടോബര്‍ 26-നാണ് രാജിവെച്ചത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.
നവംബര്‍ 12-നാണ് മേയര്‍ തെരഞ്ഞെടുപ്പ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)