
തിരുവനന്തപുരം: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. കൊച്ചി മേയർ, കളക്ടർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്ന യോഗം തുടർ നടപടികൾക്കും രൂപം നൽകും.
ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രളയ സമാന സാഹചര്യം സൃഷ്ടടിച്ചിരുന്നു. തുടർന്ന് നഗര സഭയ്ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)