
ഫേസ്ബുക്കിന്റെ പ്ലാറ്റ്ഫോമില്‍ തന്നെ വാര്‍ത്തകൾക്കായി പ്രത്യേക ന്യൂസ് ടാബ് ലഭ്യമാക്കുമെന്ന് കമ്പനി. ഇതുമായി ബന്ധപ്പെട്ട് വന്‍കിട മീഡിയ കമ്പനികളുമായി ഫേസ്ബുക്ക് കരാറിൽ ഏര്‍പ്പെട്ടതായാണ് വിവരം. വാള്‍സ്ട്രീറ്റ് ജേണല്‍, ന്യൂസ് കോര്‍പ്, ഡോ ജോണ്‍സ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ കമ്പനികള്‍ വാര്‍കള്‍ ലഭ്യമാക്കുന്നതിന് ഫേസ്ബുക്കിനെ സഹായിക്കും എന്നാണ് സൂചന. ഏപ്രിലോടെ ഫേസ്ബുക്കിൽ വാര്‍ത്തകള്‍ക്കായുള്ള പ്രത്യേക വിഭാഗം തന്നെ ലഭ്യമായിത്തുടങ്ങും എന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ലോകമെമ്പാടുമുള്ളവര്‍ക്ക് വിശ്വാസ യോഗ്യമായ വാര്‍ത്തകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. ഓരോ നിമിഷത്തിലെയും ഏറ്റവും ടോപ്പ് 10 വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി ബ്രേക്കിങ് ന്യൂസുകള്‍ക്കായി പ്രത്യേക വിഭാഗം തന്നെ ന്യൂസ് ടാബിൽ ഉണ്ടാകും. ഫേസ്ബുക്കിന്റെ ന്യൂസ് ടാബിൽ വാര്‍ത്തകള്‍ പബ്ലിഷ് ചെയ്യുന്നതിന് പബ്ലീഷര്മാരുടെ കൈയില്‍ നിന്ന് 30 ലക്ഷം ഡോളറായിരിക്കും ഫേസ്ബുക്ക് ഈടാക്കുക എന്നാണ് വിവരം.
ലോകത്തിലെ ഫിഫ്ത്ത് എസ്റ്റേറ്റായി ഫേസ്ബുക്ക് മാറിക്കൊണ്ടിരിക്കുന്നതായി അടുത്തിടെ സക്കർബർഗ് വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ വാർത്താ വിതരണത്തിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഫേസ്ബുക്കിന്റെ പുതിയ സംവിധാനത്തിന് ആയേക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)