
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെയും മാത്യു, പ്രജുകുമാര്‍ എന്നീ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി കോടതി നീട്ടി. 14 ദിവസത്തേക്കാണ് കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.
കൂടത്തായി കേസിലെ പ്രതികളായ ജോളിക്കും മാത്യുവിനും എതിരെ ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തിലും കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ ജോളിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കുമെന്നാണ് സൂചന.
അതേസമയം, താന്‍ നിരപരാധിയാണെന്ന് കൂടത്തായി കേസിലെ മൂന്നാം പ്രതി പ്രജികുമാര്‍ പറഞ്ഞു. ജയിലില്‍ നിന്ന് ഇറക്കുമ്പോഴാണ് പ്രജികുമാര്‍ മാധ്യമങ്ങളോട് താന്‍ നിരപരാധിയാണെന്ന് പ്രതികരിച്ചത്. നേരത്തെയും പ്രജികുമാര്‍ താന്‍ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രതികരിച്ചിരുന്നു.
പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രജികുമാര്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേര്‍ക്ക് ഇയാള്‍ സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു മണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)