
ഓസ്ട്രേലിയന്‍ ടെലിവിഷന്‍ പരിപാടിയുടെ വേദിയില്‍ 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള ഒരു സംഘം പെണ്‍കുട്ടികള്‍ അവതരിപ്പിച്ച നൃത്തം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. നൃത്തത്തിനായാണ് അവര്‍ എത്തിയതെങ്കിലും അവര്‍ അണിഞ്ഞിരുന്ന വസ്ത്രം കൗതുകമുണര്‍ത്തുന്നതായിരുന്നു.
തൊലിയുടെ നിറമുള്ള, ശരീരത്തിനെ പകുതി മറയ്ക്കുന്ന വസ്ത്രമാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. തങ്ങള്‍ എന്തെന്ന് ഉച്ചത്തില്‍ പറയാന്‍ ഇവരുടെ കാലുകളില്‍ കറുത്ത നിറത്തില്‍ ചില ഇംഗ്ലീഷ് വാക്കുകള്‍ എഴുതി ചേര്‍ത്തിട്ടുമുണ്ട്. വി.പി.എ സ്റ്റുഡിയോ എന്ന ഡാന്‍സ് ആന്‍ഡ് പെര്‍ഫോമിംഗ് സംഘത്തിന്റേതാണ് നൃത്താവതരണം. വോളന്‍ഗോംഗ് എന്ന സ്ഥലത്തു നിന്നുള്ളവരാണ് ഈ പെണ്‍കുട്ടികള്‍.
ശരീരം സംബന്ധിച്ചും അല്ലാതെയുമുള്ള സാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്ന കൗമാരക്കാരുടെ പ്രതിനിധികളായിട്ടാണ് ഈ പെണ്‍കുട്ടികള്‍ എത്തിയത്. തങ്ങള്‍ കഴിവുള്ളവരല്ല, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തില്‍ 'മോശം' എന്നുള്ള സമൂഹത്തിന്റെ മുദ്ര കുത്തല് പലപ്പോഴായി ഏറ്റുവാങ്ങിയ ശേഷമാണ് ഈ നൃത്തവുമായി എത്തിയതെന്ന് ഇവര്‍ പറയുന്നു. പ്രചരിക്കുന്ന അയഥാര്‍ഥമായ ബിംബങ്ങളുമായി തങ്ങളെ ഉപമിച്ച് സമൂഹം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)