
ബംഗളൂരു: ഭൂമി അഴിമതി കേസിൽ കർണാടകയിലെ ബിജെപി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കെതിരേ പരാതി നൽകിയ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഡി. അയ്യപ്പ ദോറെ കൊല്ലപ്പെട്ടനിലയിൽ. ആര്.ടി. നഗറിലെ വീടിന് സമീപത്തെ റോഡില്‍ അജ്ഞാത സംഘത്തിന്റെ കുത്തേറ്റാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റെന്നാണ് പോലീസ് സംശയിക്കുന്നത്. നടക്കാൻ പോയ ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനാൽ കുടുംബാംഗങ്ങൾ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഡോ. അയ്യപ്പ 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 'ജനസമനയ പാർട്ടി' രൂപീകരിച്ചിരുന്നു. പൊതു രംഗത്ത് സജീവമായ അയ്യപ്പ, കലസബന്ദൂരി ജലവിതരണ പദ്ധതിക്കായി സമരവും സംഘടിപ്പിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)