
മനം കുളിർക്കുന്ന കാഴ്ചകൾ കണ്ട് തിരുവനന്തപുരത്ത് നിന്ന് പളനിയിലേക്കൊരു തീർത്ഥയാത്ര, അതും കെഎസ്ആർടിസി ബസിൽ. തിരുവനന്തപുരത്ത് നിന്ന് കോതമംഗലം വഴി പളനി, കെഎസ്ആർടിസി പുതിയ സർവീസിന് ഇന്നലെ തുടക്കമിട്ടു. നേര്യമംഗലം, മൂന്നാർ, ചിന്നാർ വഴിയാണ് യാത്ര. റോഡിന് ഇരുവശവും കാടും മലയും. ഇടയ്ക്ക് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം. പിന്നെയും മുന്നോട്ട് പോകുമ്പോൾ തേയില തോട്ടങ്ങൾ. നേര്യമംഗലം, മൂന്നാർ, ചിന്നാർ വഴിയുള്ള പളനിയാത്ര പുതിയ അനുഭവമായിരിക്കും.
തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 4.30-നാണ് യാത്ര ആരംഭിക്കുക. കോതമംഗലം, നേര്യമംഗലം, അടിമാലി, മൂന്നാർ, മറയൂർ, ഉദുമൽപേട്ട് വഴി പളനിയിൽ എത്തുന്ന രീതിയിലാണ് സർവീസ് തീരുമാനിച്ചിരിക്കുന്നത്. പിറ്റേ ദിവസം പുലർച്ചെ 4.30-ഓടെ പളനിയിൽ എത്തും. അവിടെ നിന്ന് 11.30-ഓടെ തിരികെ സർവീസ് ആരംഭിക്കും. 3.30-ഓടെ മൂന്നാറിലും തുടർന്ന് കോതമംഗലം, മൂവാറ്റുപുഴ വഴി രാത്രി 12.30-ഓടെ തിരുവനന്തപുരത്തും എത്തിച്ചേരും.
പളനിയിൽ നിന്ന് തിരികെ വരുമ്പോഴാണ് യാത്രക്കാർക്ക് കാഴ്ചകൾ ആസ്വദിക്കാനുള്ള കൂടുതൽ അവസരം ലഭിക്കുക. തീർത്ഥയാത്രയ്ക്കൊപ്പം വിനോദസഞ്ചാരത്തിനും കൂടി വഴിയൊരുക്കുന്നതാണ് കെഎസ്ആർടിസി-യുടെ പുതിയ സർവീസ്. ഇതിനായി ഓൺലൈൻ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)