
മഹാരാഷ്ട്രയില്‍ അമ്പതിലേറെ ശിവസേനാ നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടത്.
അംബേസരിയില് ചേര്‍ന്ന വലിയ പൊതുയോഗത്തില്‍ ശിവസേന നേതാക്കളെ മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ. അശോക് ധവാലേ, മറിയം ധവാലേ, വിനോദ് നിക്കോള്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഎമ്മിലേക്ക് ക്ഷണിച്ചു. നേരത്തെ പഞ്ചായത്ത് അംഗങ്ങളായിരുന്നവരും ഇപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ ആയിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് സി.പി.ഐ.എമ്മിലേക്കുള്ള വരവ്. ധഹാനു സീറ്റില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുമെന്ന് പുതിയ നേതാക്കള്‍ പറഞ്ഞു.
നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സി.പി.ഐ.എം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എ-യുമായ ജെ.പി ഗാവിറ്റ് ഇത്തവണയും മത്സരിക്കുന്നുണ്ട്. ഗാവിറ്റിനെ കൂടാതെ നരസയ്യ ആദം, ഡോ. ഡി.എല്‍ കാരാഡ്, വിനോദ് നിക്കോള്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
അതേസമയം ശിവസേന നേതാക്കളുടെ കൂട്ടരാജി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. പുതിയ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചാണ് ഇവര്‍ സിപിഎമ്മില്‍ ചേര്‍ന്നതെന്നാണ് ഇവരുടെ വാദം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)