
കാഴ്ചത്തകരാര്‍ കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്നങ്ങളിലൊന്നാണ്. കുട്ടികള്‍ക്കാണ് കാഴ്ചത്തകരാറെങ്കില്‍ അത് പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കാം.
കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ആഹാരത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
കാഴ്ചശക്തി പ്രദാനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്ക്കുന്ന പച്ചക്കറിയാണ് കാരറ്റ്. ഇതിലെ ബീറ്റാകരോട്ടിന്കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. മഞ്ഞനിറത്തിലുള്ള പഴങ്ങള്‍, പപ്പായ, മാങ്ങ, മത്തങ്ങ, തക്കാളി എന്നിവയില്‍ വൈറ്റമിന്‍ എ, സി, പൊട്ടാസ്യം എന്നിവയുമുണ്ട്. ഇത് കണ്ണുകള്‍ക്ക് ഗുണം ചെയ്യും.
നാരങ്ങാവര്ഗത്തില്പ്പെട്ട പഴങ്ങള്‍, ഓറഞ്ച്, ചെറുനാരങ്ങ, മാതളനാരങ്ങ, മുസംബി എന്നിവയും ക്രൂസിഫെറസ് പച്ചക്കറികളായ കോളിഫ്ളവര്‍, പ്രോക്കോളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിന്‍, സെസാന്തിന് എന്നിവയും കണ്ണിന്റെ കാഴചശക്തി വര്‍ധിപ്പിക്കുന്നു.
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ കഴിക്കണം. വൈറ്റമിന്‍ എയുടെ കുറവ് കാരണം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാവാം. വൈറ്റമിന്‍ എ കൂടുതലുള്ള പാലും പാലുത്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കാം.
മത്സ്യം (മത്തി, അയല, ചൂര) എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കണ്ണിന് നല്ലതാണ്. പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, ബദാം, കശുവണ്ടി ഇവയില്‍ സിങ്ക് സമൃദ്ധമായിട്ടുണ്ട്. ഇത് നേത്രാരോഗ്യം സംരക്ഷിക്കും. വെളുത്തുള്ളിയിലെ ആന്റി ഓക്സിഡന്റുകളും കണ്ണിന് ഗുണകരമാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)