
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക പ്രഹരശേഷി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്നലെ ഫ്രാന്‍സിലെ ദാസോ ഏവിയേഷനില്‍ നിന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് രാജ് നാഥ് സിംഗ് ആ വിമാനത്തില്‍ പറന്ന് ചരിത്രം കുറിക്കുകയും ചെയ്തു. ഇന്ത്യന്‍ വ്യോമസേനയുടെ 87-ാം വാര്‍ഷിക ദിനമായ ഇന്നലെ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ മെറിഞ്ഞാക്കിലുള്ള ദസോ ഏവിയേഷന്‍ കേന്ദ്രത്തില്‍ ഇന്ത്യന്‍ പതാകയുടെ പശ്ചാത്തലത്തിലാണ് റാഫേല്‍ ഇന്ത്യയ്ക്ക് കൈമാറിയത്. ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ളിയും ഇന്ത്യന്‍ സൈനിക ഓഫീസര്‍മാരും പങ്കെടുത്തു.
ദസറ ആഘോഷത്തിന്റെ ഭാഗമായ ശസ്ത്രപൂജ (ആയുധ പൂജ) നടത്തി വിമാനത്തില്‍ തിലകം ചാര്‍ത്തി പൂക്കളും നാളികേരവും സമര്‍പ്പിച്ച ശേഷമാണ് രാജ് നാഥ് സിംഗ് റാഫേല്‍ വിമാനത്തില്‍ പറന്നത്. ഫ്രഞ്ച് പൈലറ്റാണ് വിമാനം പറത്തിയത്. ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് റാഫേലില്‍ പരിശീലനം ലഭിക്കുന്നതേയുള്ളൂ. ഏകദേശം 60,000 കോടി രൂപയ്ക്കാണ് ഇന്ത്യ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്.
ഇന്ത്യയുടെ വ്യോമസേനാ മേധാവി ആര്.കെ.എസ്. ബദൗരിയയുടെ പേരിനെ സൂചിപ്പിക്കുന്ന ആര്.ബി 001 എന്നാണ് പുതിയ വിമാനത്തിന്റെ നമ്പര്‍. ഫ്രഞ്ച് ഭാഷയില്‍ "കൊടുങ്കാറ്റ്" എന്ന് അര്‍ഥമുള്ള റാഫേല്‍ കരാര്‍ ഒപ്പിടുന്നതില്‍ ബദൗരിയയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റാഫേല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേതാണിത്. ഇതുള്‍പ്പെടെ ആദ്യബാച്ചിലെ നാല് പോര്‍വിമാനങ്ങള്‍ അടുത്ത വര്‍ഷം മേയില്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയില്‍ പറന്നെത്തും. 2022 സെപ്തംബറോടെ 36 വിമാനങ്ങളും ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 2021 ഫെബ്രുവരിയോടെ ഫ്രാന്‍സില്‍ നിന്ന് 18 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് ലഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. '2022 ഏപ്രില്‍-മേയ് മാസത്തോടെ മുഴുവന്‍ റഫാല്‍ വിമാനങ്ങളും (36 എണ്ണം) കൈമാറ്റം ചെയ്യപ്പെടും. റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്നത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ്. അല്ലാതെ ആരെയും ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതിന്റെ സൂചനയല്ല. ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധമാണിത്'- അദ്ദേഹം വ്യക്തമാക്കി.
റഫാല്‍ വിമാനത്തില്‍ സഞ്ചരിച്ച അനുഭവത്തെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. 'വളരെ സുഖപ്രദവും ശാന്തവുമായ യാത്രയായിരുന്നു. ഇത്തരമൊരു നിമിഷം മുമ്പുണ്ടായിട്ടില്ല. ഒരിക്കലും വിചാരിച്ചിരുന്നില്ല, ഞാന്‍ ശബ്ദാതിവേഗ വിമാനത്തില്‍ ഒരിക്കല്‍ പറക്കുമെന്ന്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Defence Minister Rajnath Singh: By February 2021, we will get delivery of 18 #Rafale aircraft and by April-May 2022 we will get all 36 aircraft. This is a part of our self defence and not a sign of aggression against anyone. It is a deterrent. https://t.co/YKGtRu2sZi pic.twitter.com/tYSFMBC6I3
— ANI (@ANI) October 8, 2019
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)