
എഡിൻബർഗ്: ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സ്കോട്ട്ലൻഡിന്റെ പതാകയുമായി ശനിയാഴ്ച നടന്ന മാർച്ചിൽ രണ്ട് ലക്ഷത്തിൽപരം ആളുകൾ പങ്കെടുത്തതായി സംഘാടകർ. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാൻ ഒരുങ്ങുന്നതാണ് സ്കോട്ട്ലൻഡിൽ വീണ്ടും സ്വാതന്ത്ര്യ പ്രക്ഷോഭം ഉയരാൻ കാരണം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോയാലും സ്കോട്ട്ലൻഡ് ഇയുവിൽ തുടരണം എന്നാണ് ഭൂരിപക്ഷം സ്കോട്ട്ലൻഡുകാരുടെയും ആഗ്രഹം.
2014-ൽ നടന്ന ഹിതപരിശോധനയിൽ 55 ശതമാനം സ്കോട്ട്ലൻഡുകാർ സ്വതന്ത്ര രാജ്യമാകുന്നതിനെ എതിർത്തിരുന്നു. എന്നാൽ, രണ്ടുവർഷം കഴിഞ്ഞ് നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയിൽ 62 ശതമാനം സ്കോട്ട്ലൻഡുകാർ ബ്രിട്ടനിലെ ഭൂരിപക്ഷ നിലപാടിന് എതിരെയാണ് വോട്ട് ചെയ്തത്. സ്കോട്ട്ലൻഡ് സ്വതന്ത്ര രാജ്യമാകുന്നതിനെതിരേ ബ്രിട്ടീഷ് പതാകയുമായി ഒരു ചെറുസംഘവും ശനിയാഴ്ച പ്രകടനം നടത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)