
അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത, എന്നാല്‍ കാഴ്ച കൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലമാണ് അടവി എക്കോ ടൂറിസവും, അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചട്ടവുമൊക്കെ. ഒന്ന് കണ്ടു കഴിഞ്ഞാല്‍ നമ്മള് തന്നെ ചോദിക്കും 'ശെടാ... പത്തനംതിട്ട ഇത്ര പൊളി ആണോ..?' എന്ന്.
വനം വകുപ്പ് 2008-ല്‍ കോന്നി ആന സങ്കേതത്തിന്റെ ഭാഗമായിട്ടാണ് അടവി എക്കോ ടൂറിസം തുടങ്ങുന്നത്. കോന്നിയിൽ നിന്ന് തണ്ണിത്തോട് റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടൊരു കുട്ടവഞ്ചി കേന്ദ്രത്തിലെത്താം. കോന്നിയില്‍ നിന്നും ഏകദേശം 14 കിലോമീറ്ററുകളോളം ഓടിച്ചിങ്ങു വന്നാല്‍ തണ്ണിതോട് എന്ന കുഞ്ഞു ഗ്രാമത്തിലെ മുണ്ടന്‍മുഴിയിലെ അച്ചന്‍കോവില്‍ ആറിന്റെ കൈ വഴിയായ കല്ലാറില്‍ ആയിട്ട് കുട്ടവഞ്ചി സവാരി കാണാനാവുക. ഈ കുട്ടവഞ്ചി സവാരി എന്നൊക്കെ പറഞ്ഞാല്‍ വെറുതെ കുറെ കൊണ്ട് പോയി വരുന്നതല്ല, അങ്ങറ്റത് കൊണ്ട് പോയിട്ട് ഹോഗനക്കല്‍ നിന്ന് വന്ന തുഴച്ചിലുകാരുടെ (അവരുടെ കുട്ടവഞ്ചി തുഴച്ചില്‍ അത്യാവശ്യം ഫേമസ് ആണ്) പരിശീലനം നേടിയ വനം വകുപ്പിലെ ചേട്ടന്മാരുടെ ഓരൊന്നൊന്നര കുട്ടവഞ്ചി കറക്കം ഉണ്ട്. കഴിവതും തലകറങ്ങിയാല്‍ വാള് വയ്ക്കും എന്നുള്ളവര്‍ പോകാതെ ഇരിക്കുന്നത് നല്ലത്.
അഞ്ച് പേരടങ്ങുന്ന സംഘത്തിന് 900 രൂപയ്ക്ക് കുട്ടവഞ്ചിയില്‍ ദീര്‍ഘദൂര സവാരി നടത്താം. 500 രൂപയ്ക്ക് ഹ്രസ്വദൂര സവാരിക്കും ഇവിടെ അവസരമുണ്ട്.
ലൈഫ് വെറുത്തു പോകുന്ന ഈ തിരക്കില്‍ നിന്നെല്ലാം കൂടി ഒന്ന് ഒളിച്ചോടണമെന്നു തോന്നിയാല്‍ നേരെ വച്ച് പിടിക്കാവുന്ന ഒരു സ്ഥലം ആണ് ഇവിടം. ഇതേ വഴി ഒരു 1-1.5 കിലോ മീറ്റര്‍ കൂടി മുന്നോട്ട് വിട്ടാല്‍ നേരെ ചെന്നെത്തുന്നത് മണ്ണിറ വെള്ളച്ചാട്ടത്തില്‍ ആണ്. അത്ര അപകടകരമല്ലാത്ത ട്രെക്കിംഗ് ആഗ്രഹിക്കുന്ന ടീംസിന് വലിഞ്ഞു കയറി മുകളിലേക്ക് പോയാല്‍ പിന്നെയും മനോഹരമായ കട്ടറിന്റെ തെളിഞ്ഞ വെള്ളത്തില്‍ കുളിക്കാം. ഒരല്പം സാഹസികതയും മടുക്കാത്ത മനസ്സും ഉള്ളവര്‍ക്ക് നേരെ അധികം റിസ്ക് ഇല്ലാതെ കുളിക്കാന്‍ പറ്റിയ വെള്ളച്ചാട്ടം ആണ് ഇവിടം. നല്ല വഴുക്കലുള്ള പാറകളാണ്. അത് കൊണ്ട് തന്നെ ഉള്ളിലേക്ക് പോകുമ്പോള്‍ സൂക്ഷിച്ചു പോകാവുന്നതാണ്.
പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിൽ നിന്ന് കരിമാൻതോട്, മേടപ്പാറ എന്നിവിടങ്ങളിലേക്കും തണ്ണിത്തോട് വഴി ചിറ്റാറിലേക്കുമുള്ള ബസുകൾ മുണ്ടോംമൂഴി വഴിയാണ് കടന്നുപോകുന്നത്. റാന്നി, ആങ്ങമൂഴി, സീതത്തോട് മേഖലകളിൽ നിന്നുള്ളവർക്ക് ചിറ്റാർ, നീലിപിലാവ് വഴി തണ്ണിത്തോട്ടിൽ എത്തി കോന്നി റോഡിൽ മുണ്ടോംമൂഴിയിൽ ഇറങ്ങാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)