
ഇസ്ലാമാബാദ്: പാകിസ്താന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ രാജ്യത്തെ സമ്പന്നരുടെ യോഗം വിളിച്ചു ചേര്‍ത്തതില്‍ പട്ടാള അട്ടിമറിയുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നതായി റിപ്പോര്‍ട്ട്. സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഒട്ടേറെ അട്ടിമറിള്ക്ക് സാക്ഷ്യം വഹിച്ച പാകിസ്താന് ഇനിയുമൊരു തവണകൂടി സൈനിക ഭരണത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ബലം നല്കുന്ന നീക്കമാണിപ്പോള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് സൈന്യത്തിന് അടുത്തിടെ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലും സൈനിക കേന്ദ്രം നിലകൊള്ളുന്ന റാവല്‍പിണ്ടിയിലുമാണ് സൈനിക മേധാവി ഖമര്‍ ജാവേദ്, വ്യവസായികളുടെ സ്വകാര്യയോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു യോഗങ്ങളും ശക്തമായ സൈനിക സുരക്ഷയിലായിരുന്നു. രാജ്യത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ വേണ്ട മാര്‍ഗങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗം സംബന്ധിച്ച് വിശദീകരിച്ചവര്‍ പേര് പുറത്തുവിടരുത് എന്ന നിബന്ധനയോടെയാണ് കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ എന്ത് തീരുമാനങ്ങളാണ് യോഗത്തില്‍ എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
പാകിസ്താനില്‍ സൈനിക ഇടപെടലിന് സ്വീകാര്യത എപ്പോഴും കൂടുതലാണ്. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിക്ക് ഭരണകാര്യങ്ങളില്‍ വേണ്ടത്ര പരിചയം ഇല്ലാത്തതും, സൈന്യം ഭരണകാര്യങ്ങളില്‍ കൂടുതലായി ഇടപെടുന്നതും അട്ടിമറിയുടെ മറ്റൊരു രൂപമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സുരക്ഷാ കാര്യങ്ങള്‍ക്ക് പുറമെ സാമ്പത്തിക കാര്യങ്ങളില്‍ കൂടി സൈന്യം ഇടപെടുന്നത് ജനാധിപത്യ പ്രക്രിയയില്‍ ഉചിതമല്ലെന്ന് സിറ്റി ഗ്രൂപ്പ് മുന്‍ മേധാവി യൂസഫ് നാസര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ സൈനിക മേധാവി വ്യവസായികളുടെ യോഗം വിളിച്ചത് വലിയ കാര്യമല്ലെന്നും, അദ്ദേഹം സാമ്പത്തിക രംഗങ്ങളില്‍ വിദഗ്ധനാണ് എന്നുമാണ് ധനമന്ത്രാലയം പ്രതികരിച്ചത്. അദ്ദേഹം സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടിയാണ് ഇടപെടുന്നത് എന്നാണ് മന്ത്രാലയ വക്താവ് ഉമര്‍ ഹമീദ് ഖാന് അഭിപ്രായപ്പെട്ടത്.
സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ സര്‍വീസ് കാലാവധി കഴിഞ്ഞ ആഗസ്റ്റില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുമായി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, ഇമ്രാന് ഖാന് സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൂടി അദ്ദേഹത്തിന് സര്‍വീസ് നീട്ടി നല്‍കുകയാണ് ചെയ്തത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)