
കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നതിനു പുറമേ, ഫ്ളാറ്റ് ഉടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹര്‍ജി നല്‍കും. ഇതോടൊപ്പം സംസ്ഥാനത്തെ 140 എംഎല്‍എ-മാര്‍ക്കും നിവേദനം നല്കാന് ഫ്ളാറ്റ് ഉടമകള്‍ തീരുമാനിച്ചു.
കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഉത്തരവാദിത്തമുള്ളവര്‍ തന്നെ നീതി നിഷേധം കാണിക്കുന്നു എന്നും ഫ്ളാറ്റ് ഉടമകള്‍ ഹൈക്കോടതിയെ അറിയിക്കും. അഞ്ച് ദിവസത്തിനകം കുടിയൊഴിയണമെന്ന് കാട്ടി ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും കൈപ്പറ്റാന്‍ വിസമ്മതിച്ചു.
അതേസമയം, ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്ന് കര്‍ശന നിര്‍ദേശമുണ്ടായതിനു പിന്നാലെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
അതേസമയം, മരടിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ആളുകള്‍ക്ക് പറയാനുള്ളത് സമാന്യ നീതിയുടെ തത്വങ്ങളനുസരിച്ച് സുപ്രീം കോടതി കേള്‍ക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. കെട്ടിടമല്ല പൊളിച്ച് കളയുന്നത്. മറിച്ച് അവിടെ താമസിക്കുന്നവരുടെ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരം നടത്തുന്ന മരട് ഫ്ളാറ്റ് ഉടമകളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
വിധി ബാധിക്കുന്നവരെ കേള്‍ക്കാതെയുള്ള ഉത്തരവാണ് സുപ്രീംകോടതിയുടേത്. അനുച്ഛേദം 142 അനുസരിച്ച് സുപ്രീംകോടതിക്ക് സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ അവകാശമുണ്ട്. ഇതനുസരിച്ച് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കുള്ള സംരക്ഷണം കൂടി നല്കി കൊണ്ടുള്ള ഉത്തരവിടാമായിരുന്നു. തിരുത്തല്‍ ഹര്‍ജിയിലൂടെ ഈ നീതി ഫ്ളാറ്റ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)