
കൊച്ചി: ഈ വര്‍ഷം ഡിസംബര്‍ 26-ന് നടക്കുന്ന സൂര്യഗ്രഹണം വ്യക്തതയോടെ നിരീക്ഷിക്കാന്‍ കഴിയുക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഉജ്ജയിനിയിലെ ജിവാജി വാനനിരീക്ഷണ കേന്ദ്രം. രാവിലെ 9.04 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകുക എന്ന് പാലക്കാട് ഐഐടി ഡയറക്ടര്‍ ഡോ. പി ബി സുനില്‍ കുമാര്‍ വ്യക്തമാക്കി.
ചന്ദ്രന് ഭൂമിക്കും സൂര്യനുമിടയില്‍ പൂര്‍ണമായും വരുമ്പോഴുള്ള ദൃശ്യവും കാണാനാകും. 87% വരെ സൂര്യന് മറയ്ക്കപ്പെടും. തമിഴ്നാട്ടിലെ നാമക്കലിലാണ് ഭൂമിയില്‍ തന്നെ കൂടുതല്‍ സമയം ഗ്രഹണം ദൃശ്യമാകുക. ഇവിടെ 4 മിനിറ്റ് വരെ നീളാം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ എന്നീ ജില്ലകളില്‍ 2 മിനിറ്റ് വരെ ദൈര്‍ഘ്യമുണ്ടാകും.
സൗദി അറേബ്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 2010 ജനുവരി 15-നാണ് ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)