
മുംബൈ: എസ്ബിഐ ഭവന വായ്പാ പലിശയും സ്ഥിര നിക്ഷേ പലിശയും വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്. ഇതോടെ വായ്പാ പലിശ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായി കുറയും. സെപ്തംബര്‍ 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. തിങ്കളാഴ്ച അതിരാവിലെയാണ് ഇക്കാര്യം ബാങ്ക് പുറത്തുവിട്ടത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചാം തവണയാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് പ്രകാരമുള്ള വായപാ പലിശ നിരക്കില്‍ കുറവുവരുത്തുന്നത്. വായ്പാ പലിശയ്ക്കൊപ്പം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. 2025 ബേസിസ് പോയന്റ് വരെയാണ് കുറവുവരുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് നിക്ഷേപ പലിശ കുറയ്ക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)