
തിരുവനന്തപുരം: ലോ കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണുവിന് പരിക്ക്. സംഘര്‍ഷത്തിനിടയില്‍ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിയേറ്റാണ് വിഷ്ണുവിന് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ട്.
കോളേജില്‍ ഇന്നലെ മുതല്‍ തന്നെ സംഘര്‍ഷം ആരംഭിച്ചിരുന്നുവെന്നും, ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതത് എസ്.എഫ്.ഐ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നുമാണ് എസ്.എഫ്.ഐ പറയുന്നത്. കെ.എസ്.യുക്കാര്‍ പുറത്ത് നിന്നും കൊണ്ടുവന്ന ആയുധങ്ങളും സ്പോര്‍ട്സ് ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ആക്രമിച്ചത്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ ഇവരുടെ വാഹനത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക്, മാരകായുധങ്ങള്‍, ബൈക്കുകളില്‍ ഉപയോഗിക്കുന്ന ഭാഗങ്ങള്‍ എന്നിവയാണ് കാറില്‍ ഉണ്ടായിരുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)