
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റിന് വഴിതെളിയുന്നു. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കേണ്ടത് ആവശ്യമാണെന്ന സിബിഐയുടേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് ഒഴിവാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യവും തള്ളിയതിനാല്‍ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചേക്കും.
ഇതൊരു സാമ്ബത്തിക കുറ്റകൃത്യമാണ്. ഇതിനെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടണമെന്ന് കോടതി പറഞ്ഞു. ഇത്രയും വലിയ സാമ്ബത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ഏജന്‍സികളുടെ കൈകള്‍ ബന്ധിക്കാന്‍ പാടില്ല. പരാതിക്കാരന് അന്വേഷണവുമായി സഹകരിക്കാന്‍ തയാറിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ചിദംബരത്തിനു വേണ്ടി കപില്‍ സിബല്‍ റജിസ്ട്രാറെ കണ്ടു.
2007-ല്‍ പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്കു 305 കോടിയുടെ വിദേശ നിക്ഷേപം ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നാണ് കേസ്. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ഇതിനായി പണം പറ്റിയതായാണ് ആരോപണം. കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്. കാര്‍ത്തിയുടെ വിദേശത്തും ഇന്ത്യയിലുമായുള്ള 54 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു.
ജസ്റ്റീസ് സുനില്‍ ഗൗറിന്റെതാണ് വിധി. ജനുവരി 25 മുതല്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന നിലപാടാണ് എന്ഫോഴ്സ്മെന്ംറു സി.ബി.ഐ-യും സ്വീകരിച്ചിരുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)