
കണ്ണൂര്: കെപിസിസി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി ചികിത്സയിലായിരുന്നു. 1981-ൽ ഡിസിസി പ്രസിഡന്റായിരുന്നു. തുടർന്ന് 2009 മുതൽ 2014 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതിയംഗം. കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയരക്ടർ, കേരള കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാനായും പ്രവർത്തിച്ചു.
പ്രമുഖ സ്വതന്ത്ര്യ സമര സേനാനിയും എം എൽ എ-യുമായിരുന്ന പരേതനായ പി.ഗോപാലൻ സഹോദരനാണ്. ഭാര്യ ഷൈമ ലത, മക്കൾ ദിവ്യശ്രീകുമാർ, ദീപ ഷാജി, ദീപക് കൃഷ്ണ എന്നിവരാണ് മക്കൾ. സംസ്ക്കാരം നാളെ പതിനൊന്ന് മണിക്ക് പയ്യാംമ്പലത്ത് നടക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)