
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതി അറിയാന്‍ പ്രതിപക്ഷ സംഘവുമായി പോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കശ്മീര്‍ താഴ്വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നേരിട്ട് വരാനാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം.
'പ്രിയപ്പെട്ട ഗവര്‍ണര്‍, ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങള്‍ക്ക് വിമാനം അയയ്ക്കേണ്ടതില്ല, എന്നാല്‍ ജനങ്ങളെയും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെയും താഴ്വരയില് വിന്യസിച്ചിട്ടുള്ള സൈനികരെയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണം'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീരില്‍നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.
'രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് വരാന്‍ താന്‍ ക്ഷണിക്കുകയാണ്. വരാന്‍ വിമാനം അയക്കാം. വന്ന് സാഹചര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം സംസാരിക്കൂ'-എന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഉത്തരവാദിത്തമുള്ള വ്യക്തിയാണ് രാഹുലെന്നും അതിനാല്‍ ഇത്തരത്തില്‍ സംസാരിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ഇതിനുള്ള മറുപടിയുമായാണ് രാഹുല്‍ എത്തിയത്. കൂടാതെ കശ്മീരിലെ നിലവിലെ സ്ഥിതി എന്താണെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും രാജ്യത്തോട് വ്യക്തമാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെ ഗവര്‍ണര്‍ കശ്മീരിലേക്ക് ക്ഷണിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)