
ശ്രീനഗര്‍: ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വി-യാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കശ്മീരില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സ്ഥിതിഗതികള്‍ ശാന്തമായാണ് മുന്നോട്ട് പോകുന്നതെന്നും പൊലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഫ്യു സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വരുന്നത്.
കശ്മീരില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും സംസ്ഥാന പൊലീസ് മേധാവി ട്വീറ്റ് ചെയ്തിരുന്നു. കശ്മീരിലെ സ്ഥിതി മോശമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം.
ജനങ്ങളോട് വീടുകളിലേക്ക് പോകാനും കച്ചവടക്കാരോട് കടകള്‍ അടയ്ക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അറിയിപ്പ് മൈക്കിലൂടെ നിരന്തരമായി പൊലീസ് നല്‍കുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)