
മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുത് എന്നാവശ്യപെട്ട് ചില സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തും. ഈ നിധിയിലെ കാശ് അധികാരികൾ കൈയ്യിട്ടുവാരും എന്നാണ് പ്രചാരണം.
എന്താണ് വാസ്തവം...?
മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധി പൂർണമായും കൺട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (CAG)-ന്റെ ഓഡിറ്റിന് വിധേയമാണ്. ക്രമക്കേടുണ്ടായാല്‍ CAG റിപ്പോര്‍ട്ടില്‍ വരും. വാര്‍ത്തയാകും. നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും. ഈ ഫണ്ടിലേയ്ക്കുള്ള സംഭാവന ബാങ്ക് ഇടപാട് വഴിയുള്ളതും, രേഖയുള്ളതുമാണ്. ആദായനികുതി ഇളവിന് അര്‍ഹവുമാണ്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടാണ്. എന്നുകരുതി അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം ഇടപാട് നടത്താൻ കഴിയില്ല. റവന്യു വകുപ്പാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി ഈ ഫണ്ടിന്റെ കണക്കുകൾ ആർക്കുവേണമെങ്കിലും അന്വേഷിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ തീർത്തും സുതാര്യമായ സംവിധാനമാണ്.
കേരളത്തിന് ഇങ്ങനെ തന്നെ വരണം, അതുകൊണ്ട് ദുരിതാശ്വാസനിധിയിലേക്ക് കാശ് കൊടുക്കരുത് എന്ന് ആരെങ്കിലും പ്രചരിപ്പിച്ചാല്‍ അത് ശ്രദ്ധികെണ്ടതില്ല...
കാരണം അങ്ങനെ പ്രചരിപ്പിക്കുന്നവരെ മനുഷ്യരുടെ ഗണത്തില്‍ കൂട്ടേണ്ടതില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)