
കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ട രാമനു അനുവദിച്ച ജാമ്യത്തിന് അടിയന്തര സ്റ്റേ ഇല്ല. കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ച ജുഡിഷ്യല്‍ ഒന്നാം ക്ളാസ് മജിസട്രേട്ട് മൂന്നാം കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിടെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
അതേസമയം കേസില്‍ പോലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശ്രീറാം അപകടകരമായി വാഹനം ഓടിച്ചെന്ന് കോടതി പറഞ്ഞു.
'തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ല? ശ്രീറാമിന് എതിരായ തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ? ഗവര്‍ണര്‍ അടക്കം താമസിക്കുന്നിടത്ത് സിസിടിവി ഇല്ലെന്ന് എങ്ങനെ പറയും?'- കോടതി ചോദിച്ചു.
ശ്രീറാമിന്റെ പരിക്ക് കണക്കിലെടുത്താണ് സാംപിള്‍ എടുക്കാതിരുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ശ്രീറാമിന് ഹൈക്കോടതി നോട്ടീസ് അയക്കും.
സര്‍ക്കാരിന്റെ ഹര്‍ജി വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമന് ജുഡിഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് മൂന്നാം കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. അപകടമുണ്ടായപ്പോള്‍ ശ്രീറാം മദ്യപിച്ചിരുന്നതിന് ഒരു തെളിവും പൊലീസിന്റെ പക്കല്‍ ഇല്ലെന്നും ഇപ്പോള്‍ ചികിത്സയാണ് ആവശ്യമെന്നും പ്രതിഭാഗം വാദിച്ചു. മാധ്യമ വിചാരണയാണ് നടക്കുന്നത്. മരിച്ചത് മാധ്യമ പ്രവര്ത്തകന് ആയതിനാലാണ് മാധ്യമങ്ങള്‍ കോലാഹലം ഉണ്ടാക്കുന്നത്. ഇത് സ്വാഭാവികമായ ഒരു അപകടമരണമായതിനാല്‍ പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന് പ്രതിഭാഗം വാദിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)