
ശ്രീജിത്ത് വിജയുടെയും ബിബിൻ ജോർജിന്റെയും രണ്ടാമത്തെ സിനിമ, മാര്ഗം കളി അത് ശരിക്കും പ്രേക്ഷകരെ തൃപ്തിപ്പെടുത്തി. നല്ല തിരക്കഥയും,ടൈമിംഗ് ഉള്ള കോമഡിയുമായി എല്ലാം കൊണ്ടും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ചിത്രം. ഒരു മാർഗ്ഗവുമില്ലാതെ ബിബിനും ശ്രീജിത്തും കളിച്ച കളികൾക്ക് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി ലഭിച്ചു. എല്ലാർക്കും പ്രായഭേദമില്ലാതെ കണ്ട് ആസ്വദിക്കാൻ കഴിയുന്ന നല്ല സിനിമ, അതാണ് മാർഗ്ഗംകളി.
ആദ്യ പകുതിയിൽ ചിരിപ്പിച്ചു തുടങ്ങി രണ്ടാം പകുതിയിൽ പലതും ഓർമിപ്പിച്ച ചിത്രം കുറവുകൾ ആർക്കും ഒരിക്കലും പ്രശ്നമല്ലെന്നും അതിനെ കാണുന്ന കണ്ണിലാണ് അതൊരു പ്രശ്നമെന്നും പറഞ്ഞു. കാമ്പുള്ള കഥയ്ക്ക് മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത സംവിധായകൻ വിജയിച്ചു. വിപിൻ ജോർജും നമിതയും നായികാനായകൻമാരായി തിളങ്ങിയപ്പോൾ കൂടെ വന്ന ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. ഹരീഷ് കണാരന്റെ tiktok ഉണ്ണിയും, ബൈജുവിന്റെ റീലോഡ് ആന്റപ്പനും, ബിലാൽ ആയി വന്ന ധർമജനും സൗമ്യയും മികച്ചതായി തന്നെ നിന്നു.
ബിബിൻ ജോർജും,നമിത പ്രമോദും തകർത്തഭിനയിച്ചു. നമുക്ക് ചുറ്റും ഉള്ള സാധാരണക്കരായ ആളുകളുടെ കഥയാണ് മാർഗ്ഗംകളി പറയുന്നത്. എല്ലാവർക്കും ദഹിക്കാൻ കഴിയുന്ന കോമഡികളുമായി, എല്ലാ താരങ്ങളും ബോറടിപ്പിക്കാതെ പ്രേക്ഷകരെ തിയേറ്ററിൽ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ഈ ചിത്രത്തിനായി ധൈര്യമായി ടിക്കറ്റ് എടുക്കാം. കാരണം ഇതാണ് അവർ വാഗ്ദാനം ചെയ്ത ചിത്രം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)