
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സമരത്തില്‍ കെഎസ് യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കെഎസ്യു-വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് തെരുവ് യുദ്ധം. സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മില്‍ കനത്ത സംഘര്‍ഷം തുടരുകയാണ്.
സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസും, ലാത്തിച്ചാര്‍ജും, ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞതായും റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളത്തിന്റെ പ്രതീതിയിലാണ്.
തുടക്കത്തില്‍ പൊലീസ് സംയമനം പാലിച്ചെങ്കിലും കല്ലേറ് ശക്തമായതോടെ പൊലീസ് തിരിച്ചടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്്. തിരിഞ്ഞോടിയ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി പൊലീസിന് നേരെ ആക്രമണം തുടരുകയായിരുന്നു. പിന്നാലെയാണ് പൊലിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശിയത്. പൊലീസ് അക്രമണത്തില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംപിയുമായ ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. കെഎസ് യു പ്രസിഡന്റ് എട്ടുദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടാത്തത് പിണറായിയുടെ അഹങ്കരമാണെന്ന് ഡീന്‍ പറഞ്ഞു. പിഎസ് സിയില്‍ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നതെന്നും ഡീന്‍ പറഞ്ഞു
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)