
ഡോക്ടറായി ആണ് വേഷമിട്ട ഒരു യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ അവരില്‍ നിന്നും ഞെട്ടിക്കുന്ന തട്ടിപ്പ് കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകാനുള്ള പണം കണ്ടെത്താന്‍ ആലപ്പുഴ സ്വദേശിനി മേഴ്സി ജോര്‍ജ് നടത്തിയ അറ്റകൈ പ്രയോഗങ്ങള്‍ കേട്ടാല്‍ ഏവരും ഒന്ന് അന്താളിക്കും.
ആലപ്പുഴയിലെ ഒരു കോണ്‍വന്റിലാണ് മേഴ്സി താമസിച്ചിരുന്നത്. കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വണ്ടിപ്പെരിയാര്‍ സ്വദേശിയുമായി ഇതിനിടയില്‍ മേഴ്സി അടുപ്പത്തിലായി. അങ്ങനെ കോണ്‍വന്റിലെ താമസം മതിയാക്കി കോട്ടയത്ത് എത്തിയ മേഴ്സി, ഇയാളോടൊപ്പം കാരാപ്പുഴയില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് ഭാര്യാഭര്ത്താക്കന്മാരായി താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മേഴ്സിക്ക് തനിക്കൊരു പുരുഷനാകണം എന്ന ആഗ്രഹം തോന്നിയത്.
സ്ത്രീയുടേതായ ശാരീരിക അവസ്ഥയുള്ള മേഴ്സി, തനിക്ക് സ്ത്രീയുടെ മാനസികവും ആന്തരികവുമായ പ്രത്യേകതകള്‍ ഒന്നുമില്ലെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്നാണ് ഇവര്‍ ട്രാന്‍സ്ജെന്‍ഡറാകാനുള്ള ശ്രമം നടത്തിയത്. കൂടാതെ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി മേഴ്സി ഡോക്ടര്‍മാരെ കണ്ടു. ലിംഗ മാറ്റത്തിന് വര്‍ഷങ്ങളുടെ ചികിത്സ വേണ്ടിവരുമെന്നും ലക്ഷങ്ങള്‍ ഇതിന് ചെലവ് വരുമെന്നും അവര്‍ പറഞ്ഞതോടെ പണം കണ്ടെത്താന്‍ കന്യാസ്ത്രീ മഠങ്ങളില്‍ നിന്നും പഠിച്ച വിദ്യയുമായി തട്ടിപ്പ് നടത്താന്‍ ആണ് വേഷം കെട്ടി ഇറങ്ങി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് കല്യാണ്‍ സില്‍ക്ക്സിനു സമീപത്തു വച്ച് പുരുഷവേഷം ധരിച്ച യുവതി പണം പിരിയ്ക്കുന്നതായി അഞ്ജാതന് പൊലീസിനു വിവരം നല്കി. ട്രാന്‍സ്ജെന്‍ഡറുകളുടെ പേരില്‍ വ്യാപകമായി നഗരത്തില്‍ ഇത്തരം തട്ടിപ്പ് നടക്കുന്നതിനാല്‍ ആദ്യം പിങ്ക് പൊലീസ് സംഘം സ്ഥലത്ത് എത്തി. യുവതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ് എന്നാണ് ആദ്യം യുവതി മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇവരെ മാറ്റി നിര്‍ത്തി തിരിച്ചും മറിച്ചും വിശദമായി ചോദ്യം ചെയ്തു. ഇതോടെ ഇവര്‍ ഡോക്ടറാണെന്ന് തെളിയിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡും പുറത്തെടുത്തു കാട്ടി. എന്നാല്‍, ഈ തിരിച്ചറിയല്‍ കാര്‍ഡും, യുവതിയുടെ മൊഴിയും വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസ് സംഘം, യുവതിയെ കസ്റ്റഡിയില്‍ എടുത്തു.
വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വനിതാ പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലും, ദേഹപരിശോധയിലും യുവതിയുടെ വസ്ത്രത്തിനുള്ളില്‍ തുണിയില്‍ നിര്‍മ്മിച്ച പുരുഷ ലൈംഗിക അവയവത്തിനു സമാനമായ വസ്തു കണ്ടെത്തി. തുടര്‍ന്ന് ഇത് എന്താണെന്നു ചോദിച്ചതോടെയാണ് യുവതിയുടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞ് തുടങ്ങിയത്.
ഡോക്ടറാണെന്ന് പറഞ്ഞ യുവതി പിന്നീട്, പാതിവഴിയില്‍ എം.ബി.ബി.എസ് പഠനം ഉപേക്ഷിച്ചതാണെന്ന് പറഞ്ഞു. പിന്നീട്, തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍ പഠിച്ചതാണെന്നായി മൊഴി. എന്നാല്‍, ഇതെല്ലാം വ്യാജമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. കാരാപ്പുഴയില്‍ യുവതിയ്ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നതെന്നും മേഴ്സി മൊഴി നല്കി. തനിക്ക് പുരുഷനാകണമെന്നും ഇതിനു പണം കണ്ടെത്താനാണ് തട്ടിപ്പ് നടത്തിയതെന്നും ഇവര്‍ ഒടുവില്‍ പൊലീസിന് മുന്നില്‍ സമ്മതിച്ചു,
കന്യാസ്ത്രീ മഠങ്ങളില്‍ മുന്‍പ് താമസിച്ചിട്ടുള്ളതായാണ് ഇവര്‍ പറയുന്നത്. കന്യാസ്ത്രീകള്‍ അടക്കമുള്ളവര്‍ ലൈംഗിക താല്പര്യം തീര്‍ക്കുന്നതിനായി പുരുഷന്റെ ഹോര്‍മോണുള്ള തന്നെ വിളിച്ചു വരുത്താറുണ്ടെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. പുരുഷ ലൈംഗിക അവയവത്തിന്റെ രൂപത്തില്‍ തുണി ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ പഠിപ്പിച്ചത് ഈ കന്യാസ്ത്രീകളാണെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ഇപ്പോഴും വിവിധ കന്യാസ്ത്രീ മഠങ്ങളില്‍ നിന്നായി നിരവധി കന്യാസ്ത്രീകള്‍ തന്നെ വിളിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.
മുന്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത് ഇവരാണെന്നു പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം പ്രതിയെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചു വരുത്തുമെന്നും പൊലീസ് അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)