
കൊച്ചി: അശ്വമേധം കുഷ്ഠരോഗനിര്‍ണയ പ്രചാരണ ക്യാമ്പയിന് ആദ്യ ഘട്ടത്തിന്റെ വിജയത്തെത്തുടര്‍ന്ന് ആഗസ്റ്റ് 14-ാം തീയതി മുതല്‍ 27-ാം തീയതി വരെ രണ്ടാംഘട്ട അശ്വമേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളിലാണ് അശ്വമേധം രണ്ടാം ഘട്ടം സംഘടിപ്പിക്കുന്നത്. 2018-ല്‍ നടത്തിയ അശ്വമേധം ക്യാമ്പയിന്റെ ആദ്യ റൗണ്ടില്‍ ഈ 8 ജില്ലകളില്‍ 194 കുഷ്ഠരോഗ ബാധിതരെയും രണ്ടാം റൗണ്ടില്‍ ശേഷിച്ച 6 ജില്ലകളില്‍ 41 കുഷ്ഠരോഗ ബാധിതരെയും കണ്ടെത്തി ചികിത്സയ്ക്ക് വിധേയരാക്കുവാന്‍ സാധിച്ചു. ഈയൊരു സാഹചര്യത്തില്‍ സമൂഹത്തില്‍ ഇനിയും മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗികളെ കണ്ടുപിടിക്കാനായാണ് അശ്വമേധം രണ്ടാംഘട്ടത്തിന് തുടക്കമാകുന്നത്. എങ്കില്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജനം സാധ്യമാകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ ഈ വര്‍ഷം കുഷ്ഠരോഗ നിര്‍മ്മാര്‍ജന രംഗത്ത് നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ ക്യാമ്പയിനിലൂടെ സാധിക്കത്തക്ക വിധം സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു പുരുഷ വോളന്റിയറും ഒരു ആശാ/ വനിതാ വോളന്റിയറും ഉള്‍പ്പെടുന്നതാണ് അശ്വമേധം ടീം. മൈക്രോ പ്ലാന്‍ അനുസരിച്ച് ഈ സംഘം 14 ദിവസം കൊണ്ട് അവരവര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും സംശയമുള്ളവരെ കൂടുതല്‍ പരിശോധനയ്ക്കായി സൂപ്പര്‍വൈസര്‍ മുഖാന്തിരം പി.എച്ച്.സി/സി.എച്ച്.സികളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഈ ക്യാമ്പയിനിലൂടെ റഫര്‍ ചെയ്തുവരുന്ന രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളില്‍ അശ്വമേധം കോര്‍ണറുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.
തദ്ദേശസ്വയംഭരണം, റവന്യൂ, സാമൂഹികനീതി, വിദ്യാഭ്യാസം, വനിതാശിശുക്ഷേമ വകുപ്പ്, തൊഴില്‍, ട്രൈബല്‍ എന്നീ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ., ഐ.എ.ഡി.വി.എല്‍. (Indian Association of Dermatologist, venereologist and Leprologist), ക്യു.പി.എം.പി.എ., നെഹ്രു യുവകേന്ദ്ര, ആശ അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ആരോഗ്യവകുപ്പ് ഈ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
8 ജില്ലകളിലായി 61,156 വോളന്റിയന്റര്മാര്, 6,103 സൂപ്പര്‍ വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന ഈ ക്യാമ്പയിന് വിജയിപ്പിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)