News At First

News At First

News At First

News At First
 Breaking News

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയ പെരിയകനാല്‍ വെള്ളച്ചാട്ടം

latest malayalam news,latest news in kerala,latest news in trivandrim,periya canal,waterfalls|News At First
06
September 2017
👀202

ആരുടേയും മനം മയക്കുന്ന പ്രകൃതി രമണീയത കൊണ്ട് സമ്പന്നമായ ഹൈറേഞ്ചിന്‍റെ മലനിരകള്‍ക്ക് മാറ്റുകൂട്ടുന്നതാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഇത്. മൂന്നാര്‍-പൂപ്പാറ ദേശീയ പാതയോരത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധി പേരാണ് പ്രതിദിനം ഇവിടെ എത്തുന്നത്.

latest malayalam  news,latest news in kerala,latest news in trivandrum

എന്നാല്‍ അതി നൂതന സൗകര്യങ്ങളുടെ കുറവും, സുരക്ഷാ പ്രശ്നങ്ങളും ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്. പെരിയകനാലില്‍ എത്തി ദേശീയ പാതയില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍ ആകാശത്തുനിന്നും വെള്ളം നേരെ താഴേക്ക് പതിക്കുന്നതായി തോന്നും. അതിനാല്‍ തന്നെ ഇവിടേക്ക് വരുന്ന സഞ്ചാരികളുടെ ഒഴുക്ക് കൂടുതലാണ്.

                                                                              latest malayalam news,latest news in kerala,latest news in trivandrum

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്. പാര്‍ക്കിംഗ്, ബാത്ത് റൂം, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഉണ്ടാകണം എന്നാണ് ആവശ്യം. അപകടം പതിഞ്ഞിരിക്കുന്ന ഇവിടെ സുരക്ഷയ്ക്കായി ജീവനക്കാരോ മറ്റ്‌ സംവിധാനങ്ങളോ  ഇല്ല.  അതുകൊണ്ട് തന്നെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും സുരക്ഷാ പ്രശനങ്ങള്‍ പരിഹരിക്കണമെന്നും ആണ് ഇവിടത്തെ നാട്ടുകാരുടെ ആവശ്യം.  

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.