
ജെയിംസ് ബോണ്ട് സീരിസ് ചിത്രങ്ങള്‍ക്കായി ആകാംക്ഷകയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കായി പുതിയ വീഡിയോ പുറത്തിറങ്ങി. നിലവില്‍ ജെയിംസ് ബോണ്ട് പരമ്പരയിലെ 25ാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡാനിയേല്‍ ക്രെയ്ഗാണ് ഇത്തവണയും ജെയിംസ് ബോണ്ടായി വേഷമിടുന്നത്. ഒപ്പം ജെഫ്രി റൈറ്റ്, ലഷനാ ലിഞ്ച് തുടങ്ങിയവരെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സിനിമ അടുത്ത വര്‍ഷം ഏപ്രിലിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ നിന്നും ഡാനിയേല്‍ ക്രെയ്ഗ് നേരത്തെ പിന്മാറിയെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം തിരിച്ചെത്തുകയായിരുന്നു. കാരി ജോജി ഫുക്വാങ്ക സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഫോബ് വാളര്‍ ബ്രിഡ്ജാണ് തിരക്കഥ ഒരുക്കുന്നത്. ഓസര്‍ ജേതാവ് റമി മാലെക് വില്ലനായി എത്തുന്ന ചിത്രത്തില്‍ നയോമി ഫാരിസ്, ലിയ സൈഡക്സ്, അന ഡേ അര്‍മാസ്, ബെന്‍ വിഷോ, ഡേവിഡ് ഡെനിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)