
റിയോ ഡി ഷാനെയ്റോ: ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി, മെസിയും സംഘവും കോപ്പയില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ക്വാര്‍ട്ടറില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വയെ തോല്പിച്ചതോടെ അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. വെനസ്വേലയാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന മുന്നിലെത്തി. എന്നാല്‍ പലവട്ടം അര്‍ജന്റൈന്‍ ഗോള്‍മുഖത്ത് ഗോളവസരങ്ങളുമായി ഇരച്ചെത്തിയ ഖത്തര്‍, അത്ര പെട്ടെന്ന് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. പക്ഷേ, അതൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.
രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 82ാം മിനിറ്റിട്ടില്‍ അഗ്യൂറോയാണ് അര്‍ജന്റീനയ്ക്ക് അവസാന എട്ടിലേക്കുള്ള വാതില്‍ തുറന്ന ഗോള്‍ നേടിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)