
സൗത്താംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ അനാവശ്യ അപ്പീല്‍ ചെയ്തതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് പിഴ ചുമത്തി. കൊഹ്ലിക്ക് ഒരു ഡീ-മെറിറ്റ് പോയിന്റും 25 ശതമാനം മാച്ച് ഫീ പിഴയുമാണ് ചുമത്തിയത്. ഐ.സി.സി പെരുമാറ്റചട്ടത്തിലെ ലെവന് ഒന്ന് കുറ്റം കൊഹ്ലി ചെയ്തതായാണ് മാച്ച് റഫറി ക്രിസ് ബ്രോഡിന്റെ കണ്ടെത്തല്‍.
മത്സരത്തില്‍ അഫ്ഗാന് ഇന്നിംഗ്സിലെ 29-ാം ഓവറിലാണ് കൊഹ്ലിയുടെ പ്രവൃത്തി അച്ചടക്കം ലഭിച്ചതായി ഐ.സി.സി കണ്ടെത്തിയത്. ജസ്പ്രീത് ബൂംറ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റഹ്മത്ത് ഷായ്ക്കെതിരെ എല്‍.ബി.ഡബ്ല്യൂ അപ്പീലിനായി കൊഹ്ലി അലറിവിളിച്ചതാണ് പ്രശ്നമായത്. അംപയര്‍ അലീം ദാറുമായി തര്‍ക്കിച്ചതിനും കൂടിയാണ് പിഴ. മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാല്‍ വിശദീകരണം നല്കാന് കൊഹ്ലി ഹാജരാകേണ്ടതില്ല.
ഐ.സി.സി പെരുമാറ്റചട്ടം 2016 സെപ്റ്റംബറില്‍ പരിഷ്കരിച്ചതിന് ശേഷം രണ്ടാം തവണയാണ് കൊഹ്ലി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 15-ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)