
ന്യൂഡല്‍ഹി: ആസാമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്ക് പറക്കവേ കാണാതായ എഎന്‍ 32 വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചതായി വ്യോമസേനയുടെ സ്ഥിരീകരണം. വിമാനം തകര്‍ന്നുവീണ പ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ സംഘം പ്രദേശത്തെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.
ജൂണ്‍ മൂന്നിന് ജോര്‍ഹട്ടില്‍ നിന്നും മെന്‍ചുകയിലേക്ക് 13 പേരുമായി പറന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ ലിപോ മേഖലയിലെ വനത്തിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് ഹെലികോപ്റ്ററുകള്‍ എത്തിയെങ്കിലും ഉയര്‍ന്ന മലയും നിബിഡ വനപ്രദേശവുമായതിനാല്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. റോഡ് മാര്‍ഗം ഇവിടേക്ക് എത്താനാകില്ല. വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല്‍ 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴ തെരച്ചില്‍ ദുഷ്കരമാക്കിയിരുന്നു. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്റെയും സഹായം തേടിയിരുന്നു. വിമാനത്തില്‍ എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണുണ്ടായിരുന്നത്.
അഞ്ചല്‍ സ്വദേശി ഫ്ളൈറ്റ് എന്‍ജിനിയര്‍ അനൂപ് കുമാര്‍, തൃശൂര്‍ അത്താണി സ്വദേശി സ്ക്വാഡ്രന്‍ ലീഡര്‍ വിനോദ് കുമാര്‍, കണ്ണൂര്‍ സ്വദേശി എന്‍.കെ. ഷരിന്‍ എന്നിവരാണ് തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളി ഉദ്യോഗസ്ഥര്‍. പതിനൊന്ന് വര്‍ഷം മുമ്പാണ് അനൂപ് സൈന്യത്തില്‍ ചേര്‍ന്നത്. ഒന്നര മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. വൃന്ദയാണ് ഭാര്യ. ആറു മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. തൃശൂര്‍ സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി വിനോദ് കുമാറും കുടുംബവും കോയമ്പത്തൂര്‍ സിങ്കാനല്ലൂര്‍ വിദ്യാവിഹാര്‍ എന്‍ക്ലേവിലാണ് താമസം. വിനോദ് കുമാറിന്റെ സഹോദരന് വിവേകും വ്യോമസേനയിലാണ്. മേയ് മുതല്‍ അരുണാചലിലെ മേചുക വ്യോമതാവളത്തിലാണ് ഷരിന്‍ ജോലിക്ക് ചേര്‍ന്നത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷരിനും അഷിതയുമായുള്ള വിവാഹം നടന്നത്. ഏഴുമാസം ഗര്‍ഭിണിയാണ് അഷിത.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)