
ഗുരുവായൂര്‍: പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ രാവിലെ ഏഴ് മണി മുതല്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് പടിഞ്ഞാറേ നടയില്‍ പ്രവേശനം ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചു.
കിഴക്കേ നടയില്‍ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവുമെങ്കിലും രാവിലെ ഏഴ് മണി മുതല്‍ ഇതിലൂടെ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
രാവിലെ എട്ട് മണിയോടെ പോലീസ് വിന്യാസത്തോടൊപ്പം ഗതാഗത നിയന്ത്രണവുമുണ്ടാകും. കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെയും, ഗുരുവായൂര്‍ ഇന്നര്‍ റോഡിലും ഔട്ടര്‍ റോഡിലും ഗതാഗത നിയന്ത്രണമുണ്ടാകും. കിഴക്ക് ഭാഗത്ത് പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്യാമെന്നും പോലീസ് അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)